പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​ണി മാ​സ്ക് മ​തി; വേ​ണ​മെ​ങ്കി​ൽ ക​ഴു​കി പു​ന​രു​പ​യോ​ഗി​ക്കാം
Thursday, April 9, 2020 8:20 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മാ​സ്കു​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കി വീ​ണ്ടും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​സ്ക് ഉ​പ​യോ​ഗം വ്യാ​പി​പ്പി​ക്കു​ന്പോ​ൾ ഏ​തൊ​ക്കെ മാ​സ്ക് എ​വി​ടെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തി​ൽ കൃ​ത്യ​ത വേ​ണം. എ​ൻ 95 മാ​സ്ക് രോ​ഗി​ക്കും രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് വേ​ണ്ട​ത്. പൊ​തു​ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി. ക​ഴു​കി വീ​ണ്ടും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​വ​ണം ഇ​ത്.

ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​കാ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന സ​മൂ​ഹം വ​ലി​യ നി​ല​യി​ലാ​ണു സ്വീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 1023 പേ​ർ​ക്ക് ര​ക്തം ന​ൽ​കാ​ൻ ക​ഴി​ഞ്ഞു. 4596 ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.