കോ​വി​ഡ് പ്ര​തി​രോ​ധം: ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ഇ​ന്ത്യ- പാ​ക് ക്രി​ക്ക​റ്റ് പ​ര​ന്പ​ര ന​ട​ത്ത​ണ​മെ​ന്ന് അ​ക്ത​ർ
Thursday, April 9, 2020 2:03 AM IST
ഇ​സ്‌ലാ​മാ​ബാ​ദ്: ലോ​ക ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് അ​നു​ദി​നം ഉ​യ​രു​ന്ന കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​ന്പ​ര ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം. പാ​ക്കി​സ്ഥാ​ന്‍റെ മു​ൻ ബൗ​ള​ർ ഷോ​യ​ബ് അ​ക്ത​റാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ട് വ​ച്ച​ത്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ര​ന്പ​ര ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​ക്ത​ർ നി​ർദേ​ശി​ച്ച​ത്. മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ണി​ക​ളെ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല. ബ്രോ​ഡ്കാ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്ക് മാ​ത്രം അ​നു​വാ​ദം ന​ൽ​കി, മ​ത്സ​ര​ങ്ങ​ൾ ടി​വി​യി​ലൂ​ടൈ സം​പ്രേ​ക്ഷ​ണം ചെ​യ്യ​ണം. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ൾ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ ട്വ​ന്‍റി- 20 ആ​യാ​ലും മ​തി- അ​ക്ത​ർ പ​റ​ഞ്ഞു.

ആ​ര് ജ​യി​ച്ചാ​ലും ഈ ​മ​ത്സ​ര​ങ്ങ​ൾ നല്ലതിന് വേ​ണ്ടി​യാ​ണെ​ന്ന​തി​നാ​ൽ സ​ന്തോ​ഷം ഏ​റെ​യാ​യി​രി​ക്കു​മെ​ന്നും അ​ക്ത​ർ പ​റ​ഞ്ഞു. 2007 മു​ത​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നുംം ത​മ്മി​ൽ ക്രി​ക്ക​റ്റ് പ​ര​ന്പ​ര ന​ട​ന്നി​ട്ടി​ല്ല. ഐ​സി​സി, ഏ​ഷ്യാ​ക​പ്പ് പ​ര​ന്പ​ര​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​രു ടീ​മു​ക​ളും ഏ​റ്റ​മു​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.