മ​റ​ക്കി​ല്ലൊ​രി​ക്ക​ലും... മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ട്രം​പ്
Thursday, April 9, 2020 1:25 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണം നീ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും വാ​നോ​ളം പു​ക​ഴ്ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ത്യ​സാ​ധാ​ര​ണ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക​ളു​ടെ സ​ഹാ​യം വേ​ണ്ടി വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ൾ അ​മേ​രി​ക്ക​യിേ​ലേ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യ നേ​രേ​ന്ദ്ര മോ​ദി​യു​ടെ ന​ല്ല മ​ന​സി​നെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി​യു​ടേ​ത് ക​രു​ത്തു​ന്ന നേ​തൃ​ത്വ​മാ​ണെ​ന്നും അ​ത് ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ർ​ക്കും സ​ഹാ​യ​ക​ര​മാ​ണെ​ന്നും ട്രം​പ് പറഞ്ഞു. നേ​ര​ത്തെ, ഫോ​ക്സ് ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലും മോ​ദി​​യ ട്രം​പ് പു​ക​ഴ്ത്തി​യി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​നാ​യി മ​ലേ​റി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ എ​ന്ന മ​രു​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ട്രം​പ് മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യ​ത്തോ​ട് ഇ​ന്ത്യ പ്ര​തി​ക​രി​ക്കാ​തെ ഇ​രു​ന്ന​പ്പോ​ൾ മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ വിദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന 24മ​രു​ന്നു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ നീ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.