നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു; ഡ​ൽ​ഹി​യി​ലെ ന​ഴ്സു​മാ​ർ​മാ​ർ​ക്ക് പ​രി​ച​ര​ണം ല​ഭി​ച്ചു തു​ട​ങ്ങി
Wednesday, April 8, 2020 8:58 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ൾ. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി ഡോ.​എ. സ​ന്പ​ത്ത്, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രാ​ണു പ്ര​ധാ​ന​മാ​യും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ന​ഴ്സു​മാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണം എ​ന്ന​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഡ​ൽ​ഹി പ്ര​തി​നി​ധി​ക​ളെ​യും അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ഴ്സു​മാ​ർ​​ക്ക് വൈ​കു​ന്നേ​ര​ത്തോ​ടെ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പ​ടെ പ​രി​ച​ര​ണം ല​ഭി​ച്ചു തു​ട​ങ്ങി​യെ​ന്നാ​ണു വി​വ​രം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നേ​ര​ത്തെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.

ഡ​ൽ​ഹി സ്റ്റേ​റ്റ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ മ​ല​യാ​ളി ന​ഴ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ത​നി​ച്ചാ​ണു ക​ഴി​യു​ന്ന​ത്. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ഉ​ൾ​പ്പ​ടെ ചി​കി​ത്സാ​റി​പ്പോ​ർ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

സ​ഹ​പ്ര​ർ​വ​ത്ത​ക​രും കോ​വി​ഡ് ബാ​ധി​ത​രു​മാ​യ ന​ഴ്സു​മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ആ​യ​തി​നാ​ൽ ഇ​വ​ർ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​തി​നി​ടെ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് സ​മ​യ​ത്തു ഭ​ക്ഷ​ണം പോ​ലും ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്നു​മി​ല്ല.

കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റി​യ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ താ​മ​സ സൗ​ക​ര്യം ഉ​ൾ​പ്പ​ടെ ല​ഭ്യ​മാ​ക്കി​യ​പ്പോ​ൾ ന​ഴ്സു​മാ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. ബു​ധ​നാ​ഴ്ച ഒ​രാ​ൾ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ൽ 12 ന​ഴ്സു​മാ​ർ​ക്കാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.