കേ​ര​ള​ത്തി​നൊ​പ്പം അ​ല്ലു അ​ർ​ജു​നും; കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം
Wednesday, April 8, 2020 7:10 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ലു​ങ്ക് സി​നി​മാ താ​രം അ​ല്ലു അ​ർ​ജു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി. 25 ല​ക്ഷം രൂ​പ​യാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ദു​രി​താ​ശ്വാ​സ തു​ക​യ്ക്കു പു​റ​മേ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ കേ​ര​ള​ത്തി​നും സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​നൊ​പ്പം താ​നു​ണ്ടെ​ന്ന് അ​ല്ലു അ​ർ​ജു​ൻ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ൻ താ​ര​മാ​ണ് അ​ല്ലു അ​ർ​ജു​ൻ. അ​ല്ലു​വി​ന്‍റെ സി​നി​മ​ക​ൾ കേ​ര​ള​ത്തി​ൽ മൊ​ഴി​മാ​റ്റം ചെ​യ്ത് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്താ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.