കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്ക​ണം; ഐ​റീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ഡോ​ക്ട​ർ കു​പ്പാ​യ​ത്തി​ൽ
Monday, April 6, 2020 8:49 PM IST
ഡ​ബ്ലി​ൻ: ലോ​കം മു​ഴു​വ​ൻ കോ​വി​ഡ് വൈ​റ​സി​ന്‍റെ ഭീ​തി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ത​ന്‍റെ ഡോ​ക്ട​ർ കു​പ്പാ​യം വീ​ണ്ടും എ​ടു​ത്ത് അ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്ക​ർ.

ഡോ​ക്ട​റാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സേ​വ​നം ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വ​ര​ദ്ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മേ​ഖ​ല​ക​ളി​ൽ കോ​വി​ഡി​നെ നേ​രി​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ൽ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ടാ​ത്ത എ​ല്ലാ ആ​രോ​ഗ്യ വി​ദ​ഗ്ധ​രും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ര​ദ്ക​റും ഡോ​ക്ട​ർ കു​പ്പാ​യം വീ​ണ്ടും അ​ണി​ഞ്ഞ​ത്.

മു​ൻ​നി​ര രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് വ​ര​ദ്ക​ർ ഏ​ഴു വ​ര്‍​ഷം ഡോ​ക്ട​റാ​യി സേ​വ​നം ചെ​യ്തി​രു​ന്നു. വ​ര​ദ്ക​റു​ടെ തീ​രു​മാ​നം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

1960 ക​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​മാ​ണ് വ​ര​ദ്ക​റു​ടേ​ത്. ഡ​ബ്ലി​നി​ലെ ട്രി​നി​റ്റി കോ​ള​ജി​ൽ നി​ന്ന് 2003ൽ ​മെ​ഡി​സി​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വ​ര​ദ്ക്ക​ർ മും​ബൈ​യി​ൽ പ്ര​ശ​സ്‌​ത​മാ​യ കെ​ഇ​എം ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വ​ർ​ത്തി പ​രി​ച​യം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.