റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റി​ന് ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ഒ​രു കോ​ടി; എം​പി ഫ​ണ്ടി​ൽ മുഖ്യമന്ത്രിക്ക് ആ​ശ​ങ്ക
Monday, April 6, 2020 8:46 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ 5250 റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റ് വാ​ങ്ങു​ന്ന​തി​ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ല്ലാ​വ​രും ഈ ​മാ​തൃ​ക സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ൽ അ​ഭ്യ​ർ​ഥി​ക്കാ​നി​രു​ന്ന​താ​ണ്. ഇ​ത്ത​രം ഫ​ണ്ടു​ക​ളി​ൽ വെ​ട്ടി​ക്കു​റ​വ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രു​ത്തു​ന്ന​താ​യി ഇ​ന്ന് വാ​ർ​ത്ത വ​രു​ന്നു​ണ്ട്. അ​തെ​ങ്ങ​നെ​യാ​ണ് ബാ​ധി​ക്കു​ക എ​ന്ന് പി​ന്നീ​ട് വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഏ​താ​യാ​ലും ഈ ​നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

കാ​സ​ർ​ഗോ​ട്ട് 450 പേ​ർ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യ​വും 750 ഐ​സൊ​ലേ​ഷ​ൻ കി​ട​ക്ക​ക​ളും അ​ട​ങ്ങു​ന്ന സം​വി​ധാ​നം ടാ​റ്റാ ഗ്രൂ​പ്പ് സ​ജ്ജീ​ക​രി​ക്കും. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പെ​ട്ടെ​ന്നു സ്വീ​ക​രി​ക്കും. ഇ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കാ​നു​ള്ള ടീം ​ചൊ​വ്വാ​ഴ്ച ത​ന്നെ കാ​സ​ർ​ഗോ​ഡ് എ​ത്തും. വ​ലി​യൊ​രു ടീം ​അ​വി​ടെ നി​ന്നു​കൊ​ണ്ടു ത​ന്നെ ഈ ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മ​ഹീ​ന്ദ്ര ആ​ന്‍റ് മ​ഹീ​ന്ദ്ര ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ആ​യി​രം പ്രൊ​ട്ട​ക്ടീ​വ് ഷീ​ൽ​ഡ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.