അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ; 42,602 അ​ന്തേ​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണം
Monday, April 6, 2020 8:35 PM IST
തി​രു​വ​ന​ന്ത​പു​രം: അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കും. കോ​വി​ഡി​ന്‍റെ  പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​നാ​ഥാ​ല​യ​ങ്ങ​ൾ, പെ​ർ​മി​റ്റ് പ്ര​കാ​രം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന കോ​ണ്‍​വെ​ന്‍റു​ക​ൾ, ആ​ശ്ര​മ​ങ്ങ​ൾ, മ​ഠ​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ സൗ​ജ​ന്യ റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 3000 അ​തി​ഥി മ​ന്ദി​ര​ങ്ങ​ളി​ലാ​യി 42,602 അ​ന്തേ​വാ​സി​ക​ളു​ണ്ട്. ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി അ​രി ന​ൽ​കും. നാ​ല് അ​ന്തേ​വാ​സി​ക​ൾ​ക്ക് ഒ​രു കി​റ്റ് എ​ന്ന നി​ല​യി​ലും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​സ​മി​തി​ക​ൾ, ഗാ​ന​മേ​ള ട്രൂ​പ്പു​ക​ൾ, മി​മി​ക്രി ക​ലാ​കാ​ര·ാ​ർ, ചി​ത്ര​ശി​ൽ​പ​ക​ലാ​കാ​ര​ൻ​മാ​ർ, തെ​യ്യ​ക്കോ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​കാ​ര·ാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​വ​രു​ടെ കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.