കോ​വി​ഡി​നെ ഒ​റ്റ​ക്കെ​ട്ടാ​യി അ​തി​ജീ​വി​ക്കും; രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ലി​സ​ബ​ത്ത് രാ​ജ്ഞി
Monday, April 6, 2020 8:20 AM IST
ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ബ്രി​ട്ട​നി​ൽ വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ലി​സ​ബ​ത്ത് രാ​ജ്ഞി. കോ​വി​ഡ് പോ​രാ​ട്ടം ജ​യി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ച രാ​ജ്ഞി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഈ ​പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചു. ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ് രാ​ജ്ഞി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

കൊ​ട്ടാ​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും ചാ​ൾ​സ് രാ​ജ​കു​മാ​ര​നും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ലാ​ണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി ഇ​പ്പോ​ഴു​ള്ള​ത്. ഇ​വി​ടെ വ​ച്ച് മു​ൻ​കൂ​ട്ടി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യും ശ​ബ്ദ സ​ന്ദേ​ശ​വും ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തീ​വ മു​ൻ​ക​രു​ത​ലോ​ടെ​യും സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യു​മാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ന​മ്മ​ൾ വീ​ണ്ടും കാ​ണും എ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജ്ഞി ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.