കൊ​റോ​ണ ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ ഐ​ക്യ​ദീ​പം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം
Sunday, April 5, 2020 11:21 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ എ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ വെ​ളി​ച്ചം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം. ഇ​ന്ന് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ ഒ​മ്പ​ത് മി​നി​റ്റ് ലൈ​റ്റു​ക​ൾ അ​ണ​ച്ച് ദീ​പം തെ​ളി​ച്ച് ജ​ന​ങ്ങ​ൾ കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ അ​ണി​ചേ​ർ​ന്നു. രാ​ഷ്ട്ര​പ​തി റാം ​നാ​ഥ് കോ​വി​ന്ദ്, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ​ല്ലാം ദീ​പം തെ​ളി​ക്ക​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.



ഒ​മ്പ​ത് മി​നി​റ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ലോ ബാ​ൽ​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ക​യോ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. മ​ത, ജാ​തി, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് അ​നേ​കം പേ​ർ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്തു. ക്ലി​ഫ് ഹൗ​സി​ലും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലും ലൈ​റ്റ് അ​ണ​ച്ചു. ക്ലി​ഫ് ഹൗ​സി​ൽ ജീ​വ​ന​ക്കാ​ർ ടോ​ർ​ച്ച് തെ​ളി​ച്ചു.


രാ​ജ്യ​ത്തെ പൊ​തു​ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ചെ​റു​വീ​ഡി​യോ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​റോ​ണ എ​ന്ന അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്നു പ്ര​കാ​ശ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്കൊ​രു​മി​ച്ച് ഈ ​സ​മ​യം നീ​ക്കി​വ​യ്ക്കാം. എ​ന്നാ​ൽ, ഇ​തി​നാ​യി ആ​രും റോ​ഡു​ക​ളി​ൽ ഒ​ത്തു​കൂ​ട​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റോ​ണ വൈ​റ​സി​നെ ത​ക​ർ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.