ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി; പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം
Sunday, April 5, 2020 7:41 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 75 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച. ത​മി​ഴ്നാ​ട് രാ​മാ​നാ​ഥ​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. പോ​ളി​ത്തീ​ന്‍ ക​വ​ര്‍ തു​റ​ന്ന് മൃ​ത​ദേ​ഹം മ​താ​ചാ​ര പ്ര​കാ​രം സം​സ്ക​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യാ​ന്ത​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു സം​സ്കാ​രം. വെ​ള്ളി​യാ​ഴ്ച രാ​മ​നാ​ഥ​പു​രം കീ​ഴാ​ക്ക​രൈ പ​ള്ളി വ​ള​പ്പി​ലാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്. അ​മ്പ​തി​ല​ധി​കം പേ​രാ​ണ് സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രെ എ​ല്ലാ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

രാ​മാ​നാ​ഥ​പു​രം സ്വ​ദേ​ശി​യു​ടെ അ​ട​ക്കം ര​ണ്ടു​പേ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്നു സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ന്നൈ സ്റ്റാ​ന്‍​ലി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 61 കാ​രി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.