കൊ​റോ​ണ ദീ​പം: മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി വി​ദേ​ശ എം​ബ​സി​ക​ൾ
Sunday, April 5, 2020 6:22 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മൊ​ട്ടാ​കെ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് വി​ള​ക്കു​ക​ള​ണ​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് വി​ദേ​ശ എം​ബ​സി​ക​ൾ. അ​ഫ്ഗാ​നി​സ്ഥാ​ൻ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ബം​ഗ്ലാ​ദേ​ശ്, മാ​ല​ദ്വീ​പ്, വി​യ​റ്റ്നാം, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ഇ​സ്ര​യേ​ൽ, ജ​ർ​മ​നി, ടു​ണീ​ഷ്യ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളാ​ണ് പി​ന്തു​ണ​യ​റി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മേ​റ്റെ​ടു​ത്ത് വി​ദേ​ശ എം​ബ​സി​ക​ളി​ൽ ഇ​ന്ന് രാ​ത്രി ഒ​മ്പ​തി​ന് ദീ​പം തെ​ളി​ക്കും.

കൊ​റോ​ണ​യെ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ ഏ​പ്രി​ൽ അ​ഞ്ച് രാ​ത്രി ഒ​മ്പ​തി​നു വീ​ട്ടി​ലെ വി​ള​ക്കു​ക​ള​ണ​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. ഒ​മ്പ​ത് മി​നി​റ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ലോ ബാ​ൽ​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ക​യോ വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഹ്വാ​നം. രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സി​നി​മ-​കാ​യി​ക താ​ര​ങ്ങ​ളും അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ദീ​പം തെ​ളി​ക്ക​ലി​നെ​തി​രെ ചി​ല വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ത്യ​ക്കാ​രെ​ക്കൊ​ണ്ട് ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​യി​രു​ന്നു ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.