"30,000 കോടി രൂ​പ​യ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി ഒഎൽഎക്സിൽ'
Monday, April 6, 2020 11:46 AM IST
ഗാന്ധിനഗർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യാ​യ സ്റ്റ്യാ​ച്ചു ഓ​ഫ് യൂ​ണി​റ്റി വിൽപ്പനയ്ക്കെന്ന് വ്യാജപ്രചരണം. ഒ​എ​ല്‍​എ​ക്‌​സി​ലാ​ണ് സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്‍റെ പ്ര​തി​മ വി​ല്‍​പ്പ​ന​യ്‌​ക്കെ​ന്ന പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

2989 കോ​ടി​യ്ക്ക് മു​ക​ളി​ല്‍ തു​ക ചി​ല​വി​ട്ട് നി​ര്‍​മി​ച്ച പ്ര​തി​മ 30,000 കോടി രൂ​പ​യ്ക്കാ​ണ് വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​ണം ന​ല്‍​കു​വാ​നാ​ണ് പ്ര​തി​മ വി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

പ​ര​സ്യം ന​ല്‍​കി​യ​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗു​ജ​റാ​ത്തി​ല്‍ ന​ര്‍​മ​ദ ന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ്ര​തി​മ, കോ​വി​ഡ് വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.