ക​ർ​ണാ​ട​ക​യു​ടെ ക​ടും​പി​ടു​ത്ത​ത്തി​ൽ ഒ​രു ജീ​വ​ൻ കൂ​ടി പൊ​ലി​ഞ്ഞു; ചി​കി​ത്സ കി​ട്ടാ​തെ​യു​ള്ള മ​ര​ണം എ​ട്ടാ​യി
Sunday, April 5, 2020 2:52 PM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച​തോ​ടെ ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ൾ കൂ​ടി സം​സ്ഥാ​ന​ത്ത് മ​രി​ച്ചു.​ ബിജെപി പ്രവർത്തകനായ കാ​സ​ർ​ഗോ​ഡ് ഹൊ​സ​ങ്ക​ടി സ്വ​ദേ​ശി രു​ദ്ര​പ്പ​യാ​ണ് മ​രി​ച്ച​ത്. ഇദ്ദേഹത്തെ ഉപ്പളയിലെ ക്ലീനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഹൃ​ദ്രോ​ഗ​ത്തി​ന് മം​ഗ​ളൂ​രു​വി​ലാ​ണ് രു​ദ്ര​പ്പ ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​താ​യ​തോ​ടെ രു​ദ്ര​പ്പ​യ്ക്കും വി​ദ​ഗ്ധ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക ത​ല​പ്പാ​ടി​യി​ൽ അ​തി​ർ​ത്തി അ​ട​ച്ച​തോ​ടെയാണ്​ വിദഗ്ധ ചികിത്സ കിട്ടാതെയാണ് രുദ്രപ്പയും മരിച്ചത്. ഇ​തോ​ടെ ക​ർ​ണാ​ട​ക ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

മം​ഗ​ളു​രു​വി​ലേ​ക്ക് ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​കാ​നാ​കാ​തെ ഏ​ഴു പേ​ർ മ​രി​ച്ച​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്നു.​ ക​ർ​ണാ​ട​ക അ​ട​ച്ച അ​തി​ർ​ത്തി തു​റ​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ ക​ടും​പി​ടു​ത്തം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ കേ​ര​ളം ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​താ​ണ്. അ​മി​ത് ഷാ, ​കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ, കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യില്ല.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​ന്നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി​യ​ത്. കാ​സ​ർ​ഗോ​ട്ടു​നി​ന്ന് വ​രു​ന്ന​രു​ടെ കൂ​ട്ട​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല. അ​തി​ർ​ത്തി അ​ട​ച്ച​ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നാ​ണ് യെ​ദി​യൂ​ര​പ്പ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

അ​തി​ർ​ത്തി അ​ട​ച്ച വി​ഷ​യം നി​ല​വി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​നി​യി​ലാ​ണ്. ഇ​രു​സം​സ്ഥാ​ന​ങ്ങി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും വി​ഷ​യം ച​ർ​ച്ച ചെ​യ്തു ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.