രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 472 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി
Sunday, April 5, 2020 12:20 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 472 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം 3,374 ആ​യി. രാ​ജ്യ​ത്ത് 86 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

1043 കോ​വി​ഡ് കേ​സു​ക​ളും ഡ​ൽ​ഹി നി​സാ​മു​ദീ​ൻ മ​ർ​ക്ക​സി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​നം രോ​ഗി​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​വ​രു​ള്ളൂ.

ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ 22,000 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.