അ​പ്പോ, ന​മ്മ ആ​രാ​യി; ബി​ജെ​പി​യു​ടെ സ്ഥാ​പ​ക​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ദീ​പം തെ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ്ര​ച​ര​ണം
Sunday, April 5, 2020 11:59 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളു​ക​ൾ നി​റ​യു​ക​യാ​ണ്. എ​ന്നാ​ൽ ബി​ജെ​പി സ്ഥാ​പ​ക​ദി​ന​ത്തി​നു ത​ലേ​ന്ന് രാ​ത്രി ദീ​പം തെ​ളി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ച​ര​ണം. വാ​ട്സ്ആ​പ്പി​ലൂ​ടെ​യു​ള്ള സ​ന്ദേ​ശ​ത്തി​ൽ ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച വി​ക്കി​പീ​ഡി​യ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​ത​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

ബി​ജെ​പി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത് 1980 ഏ​പ്രി​ൽ ആ​റി​ന് എ​ന്നാ​ണ് വി​ക്കി​പീ​ഡി​യ​യി​ലെ വി​വ​രം. അ​താ​യ​ത് ബി​ജെ​പി​ക്ക് 40 വ​യ​സ് പൂ​ർ​ത്തി​യാ​വു​ന്ന ദി​വ​സം ഏ​പ്രി​ൽ അ​ഞ്ച് രാ​ത്രി ഒ​മ്പ​തി​ന് ദീ​പം തെ​ളി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്നു- എ​ന്നാ​ണ് വാ​ട്സ്ആ​പ്പ് പ്ര​ച​ര​ണം.

കൊ​റോ​ണ​യെ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ ഏ​പ്രി​ൽ അ​ഞ്ച് രാ​ത്രി ഒ​ൻ​പ​തി​നു വീ​ട്ടി​ലെ വി​ള​ക്കു​ക​ള​ണ​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. ഒ​ൻ​പ​ത് മി​നി​റ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ലോ ബാ​ൽ​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ക​യോ വേ​ണം. ലോ​ക്ക് ഡൗ​ണി​നോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചെ​ന്നും ഇ​തു രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പ്ര​ധാ ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ പൊ​തു​ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ചെ​റു​വീ​ഡി​യോ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​റോ​ണ എ​ന്ന അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്നു പ്ര​കാ​ശ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്കൊ​രു​മി​ച്ച് ഈ ​സ​മ​യം നീ​ക്കി​വ​യ്ക്കാം. എ​ന്നാ​ൽ, ഇ​തി​നാ​യി ആ​രും റോ​ഡു​ക​ളി​ൽ ഒ​ത്തു​കൂ​ട​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സി​നെ ത​ക​ർ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ്- മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.