288 ദി​വ​സ​ത്തെ നി​രാ​ഹാ​രം; തു​ർ​ക്കി​ഷ് വി​പ്ല​വ ഗാ​യി​ക​യ്ക്ക് വി​ട
Sunday, April 5, 2020 11:02 AM IST
ഇ​സ്താം​ബു​ൾ: ഹെ​ലി​ൻ ബോ​ലെ​ക് (28) അ​ന്ത​രി​ച്ചു. 288 ദി​വ​സ​ത്തെ നി​രാ​ഹാ​ര​ത്തെ തു​ട​ർ​ന്ന് ഇ​സ്താം​ബു​ളി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് തു​ർ​ക്കി​ഷ് വി​പ്ല​വ ഗാ​യി​ക​യാ​യ ഹെ​ലി​ന്‍റെ അ​ന്ത്യം. ഹെ​ലി​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പ് യോ​റം ബാ​ൻ​ഡ് സം​ഘ​ത്തെ തു​ര്‍​ക്കി സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ക​യും ഏ​ഴു പേ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

2016 മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്നവരെ വി​ട്ട​യ​ക്ക​ണ​മെ​ന്നും ബാ​ന്‍റി​നെ​തി​രെ​യു​ള്ള നി​രോ​ധ​ന​വും മ​റ്റു ന​ട​പ​ടി​ക​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര​ത്തി​ലാ​യി​രു​ന്നു ഹെലിനും സുഹൃത്ത് ഇ​ബ്രാ​ഹിം ഗോ​ക്‌​സെയും.

നി​രാ​ഹാ​ര​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യം ക്ഷ​യി​ച്ച ഹെ​ലി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

റെ​വ​ലൂ​ഷ​ണ​റി പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ പാ​ർ​ട്ടി ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബാ​ൻ​ഡി​നെ തു​ർ​ക്കി സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും തു​ര്‍​ക്കി, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ റെ​വ​ലൂ​ഷ​ണ​റി പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ പാ​ർ​ട്ടി ഫ്ര​ണ്ടി​നെ തീ​വ്ര​വാ​ദ​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹെ​ലി​ൻ ബോ​ലെ​ക്കി​നൊ​പ്പം നി​രാ​ഹാ​ര​മി​രു​ന്ന ഇ​ബ്രാ​ഹിം ഗോ​ക്‌​സെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഹെ​ലി​ന്‍റെ മ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നും വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.