എ​യ​ർ​ ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് പാ​ക്ക് എ​യ​ർ ‌ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ
Sunday, April 5, 2020 9:57 AM IST
ന്യൂഡൽഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ പശ്ചാ​ത്ത​ല​ത്തി​ല്‍ സ​ജീ​വ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​യ​ര്‍​ ഇ​ന്ത്യ​യ്ക്ക് പ​ല​കോ​ണു​ക​ളി​ല്‍ നി​ന്നും അ​ഭി​ന​ന്ദ​നം ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത എ​യ​ര്‍​ ഇ​ന്ത്യ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് പാ​ക്കി​സ്ഥാ​നും.

ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ യൂ​റോ​പ്യ​ന്‍ പൗ​ര​ന്മാ​രെ​യും ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​മാ​യി മും​ബൈ​യി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍​ ഇ​ന്ത്യ​യ്ക്ക് പാ​ക്ക് എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളാ​ണ് അ​ഭി​ന​ന്ദ​നം നേ​ര്‍​ന്ന​ത്.

മാ​ര്‍​ച്ച് ര​ണ്ടി​ന് പു​റ​പ്പെ​ട്ട വി​മാ​നം പാ​ക്ക് വ്യോ​മ​പാ​ത​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍, ക​റാ​ച്ചി എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ വി​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും എ​യ​ര്‍​ ഇ​ന്ത്യ ചെ​യ്യു​ന്ന ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​നോ​ട് പ​റ​യു​ക​യും ചെ​യ്തു. എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

കൂ​ടാ​തെ, ഇ​റാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി എ​യ​ർ ​ഇ​ന്ത്യ വി​മാ​ന​ത്തി​ന് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ, പാക്ക് എയ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ സ​ന്ദേ​ശം വി​മാ​ന​ത്തി​ന് കൈ​മാ​റി​യ​ത്.

പാ​ക്കി​സ്ഥാ​ന് പു​റ​മേ തു​ര്‍​ക്കി​ഷ്, ജ​ര്‍​മ​ന്‍ എ​യ​ര്‍ ക​ണ്‍​ട്രോ​ളി​ല്‍ നി​ന്നും എ​യ​ര്‍ ​ഇ​ന്ത്യ​യ്ക്ക് അ​ഭി​ന​ന്ദ​നം ല​ഭി​ച്ചു. ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ ജ​ര്‍​മ​ന്‍, ഫ്ര​ഞ്ച്, ഐ​റി​ഷ്, കാ​ന​ഡ പൗ​ര​ന്മാ​രെ തി​രി​കെ എ​ത്തി​ക്കാ​ന്‍ അ​താ​ത് എം​ബ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം 18 വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ലേ​ക്ക് എ​യ​ർ​ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​നം പോ​കു​ന്നു​ണ്ട്. ഏ​പ്രി​ൽ ഒ​ൻ​പ​തി​നാ​ണ് ഈ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.