കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ന്യൂ​യോ​ർ​ക്ക്; മ​ര​ണം 3500 ക​ട​ന്നു
Sunday, April 5, 2020 9:17 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ന്യൂ​യോ​ർ​ക്കി​ൽ മ​ര​ണം 3500 ക​ട​ന്നു. ഇ​ന്ന​ലെ മാ​ത്രം ന്യൂ​യോ​ർ​ക്കി​ൽ രോ​ഗം ബാ​ധി​ച്ച് 630 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ മൂ​ല​മു​ള്ള ആ​കെ മ​ര​ണം 3,565 ആ​യി.

സം​സ്ഥാ​ന​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​റ്റ​ലി​യെ മ​റി​ക​ട​ക്കു​ക​യും ചെ​യ്തു. 114,775 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം 11,299 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നാ​ല് മു​ത​ൽ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗം അ​തി​ന്‍റെ മൂ​ര്‍​ധ​ന്യ​ത്തി​ലെ​ത്തു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്യൂ​മോ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്കാ​യി അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​യ​ച്ചു​ന​ൽ​കി​യ 1,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്ക് ചൈ​ന​യ്ക്ക് ക്യൂ​മോ ന​ന്ദി അ​റി​യി​ച്ചു. ഒ​റി​ഗ​ൺ 140 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ കൂ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന്യൂ​യോ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ണ്ടാ​യ സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഫെ​ഡ​റ​ൽ സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​വും. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ര​മ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

യു​എ​സി​ൽ ശ​നി​യാ​ഴ്ച 34,196 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 311357 ആ​യി. ശ​നി​യാ​ഴ്ച 1,331 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ മ​ര​ണം 8,452 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.