"ഈ ​സ​മ​യ​വും ക​ട​ന്നു പോ​കും... 'പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ച് ട്രം​പ്
Saturday, April 4, 2020 8:49 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ജ​നത​യോ​ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​പ്പോ​ൾ സ്ഥി​തി കു​റ​ച്ച് മോ​ശ​മാ​ണ്. അ​തേ​സ​മ​യം, ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്നും ഈ ​സ​മ​യ​വും ക​ട​ന്നു പോ​കു​മെ​ന്നും ട്രം​പ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഈ ​ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.