അ​തി​ദ്രു​തം പ​ട​ർ​ന്ന് കൊ​റോ​ണ; അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ വ്യാ​പ​നം 102 ശ​ത​മാ​നം
Friday, April 3, 2020 10:54 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ സ​മൂ​ഹ​വ്യാ​പ​നം സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ദി​നം​പ്ര​തി പു​തി​യ നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ്. രാ​ജ്യം മു​ഴു​വ​ൻ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ലാ​യി​ട്ടും രോ​ഗ വ്യാ​പ​നം അ​തി​ദ്രു​തം ന​ട​ക്കു​ക​യാ​ണ്.

മാ​ർ​ച്ച് 10 നും 20 ​ഇ​ട​യി​ലു​ള്ള 10 ദി​വ​സം 50 ൽ ​നി​ന്ന് 196 കേ​സു​ക​ളാ​യാ​ണ് ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട് മാ​ർ​ച്ച് 25 ൽ ​എ​ത്തി​യ​പ്പോ​ൾ 606 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് 31 ന് ​ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. 1397 കൊ​റോ​ണ രോ​ഗി​ക​ളാ​ണ് മാ​ർ​ച്ച് അ​വ​സാ​നം ക​ണ്ടെ​ത്തി​യ​ത്.

നാ​ല് ദി​വ​സം കൂ​ടി പി​ന്നി​ട്ട് ഇ​ന്ന് എ​ത്തു​മ്പോ​ൾ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,547 ആ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് 29 നും ​ഏ​പ്രി​ൽ ര​ണ്ടി​നും ഇ​ട​യി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് 102 ശ​ത​മാ​ന​മാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലും പൊ​തു​വേ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മാ​ണ് ച​ലു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 478 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യും അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,547 ആ​യി.

ഇ​തി​ൽ 163 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. രാ​ജ്യ​ത്തെ 211 ജി​ല്ല​ക​ളി​ൽ​നി​ന്ന് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ കൊ​റോ​ണ ബാ​ധി​ച്ച് 69 പേ​രാ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് പു​തു​താ​യി 69 കൊ​റോ​ണ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 490 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി ഉ​ണ്ടാ​യി. 67 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഒ​മ്പ​താ​യി.

തെ​ലു​ങ്കാ​ന​യി​ൽ 75 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 162 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.