"ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ പു​ക​മ​റ വേ​ണ്ട; കോ​വി​ഡ് ഫ​ണ്ടി​ന് പ്ര​ത്യേ​ക അ​ക്കൗ​ണ്ട്'
Friday, April 3, 2020 9:08 PM IST
തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ കാ​ര്യ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യ പു​ക​മ​റ സൃ​ഷ്ടി​ക്കാ​ൻ ചി​ല​ർ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​എം​ഡി​ആ​ർ​എ​ഫ് കോ​വി​ഡി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും എ​ന്ന ത​ര​ത്തി​ൽ ചി​ല പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ പ്ര​ള​യ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് സി​എം​ഡി​ആ​ർ​എ​ഫ് ഫ​ണ്ടി​ലേ​ക്കു സം​ഭ​വ​ന സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് അ​ന്നു ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​പ​റ​ഞ്ഞ​തി​നു​വേ​ണ്ടി​ത​ന്നെ ഫ​ണ്ട് മാ​റ്റി വ​ക​യി​രു​ത്തു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ലും അ​തേ ത​ര​ത്തി​ൽ ത​ന്നെ​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫ​ണ്ടി​ന് ആ​ഹ്വാ​നം ചെ​യ്ത​ശേ​ഷം വ​ന്ന എ​ല്ലാ ഫ​ണ്ടും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. അ​ത് സി​എം​ഡി​ആ​ർ​എ​ഫി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്കും. അ​ക്കാ​ര്യ​ത്തി​ൽ ധ​ന​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.