കേ​ന്ദ്ര- പൊ​തു​മേ​ഖ​ലാ-സ്വ​കാ​ര്യ​ ജീ​വ​ന​ക്കാ​ർ; സാ​ല​റി ച​ല​ഞ്ച് വി​പു​ലീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 8:57 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ച് വി​പു​ലീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ​മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യും സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന.

ലോ​കം മു​ന്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന ഘ​ട്ട​മാ​ണി​ത്. ആ ​പ്ര​യാ​സ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന നാ​ടാ​ണു കേ​ര​ളം. ഇ​തി​നെ മു​റി​ച്ചു​ക​ട​ക്കു​ക ക്ഷി​പ്ര​സാ​ധ്യ​മ​ല്ല. അ​തി​ന് എ​ല്ലാം മ​റ​ന്നു​ള്ള കൂ​ട്ടാ​യ്മ തു​ട​രേ​ണ്ട​തു​ണ്ട്. അ​ത്ത​രം കൂ​ട്ടാ​യ്മ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും വി​ജ​യ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് എ​ല്ലാ​വ​രും ആ​കാ​വു​ന്ന  സം​ഭാ​വ​ന ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ആ​വ​ർ​ത്തി​ച്ച് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​വ​രും എ​ന്നു​പ​റ​ഞ്ഞാ​ൽ ഈ ​നാ​ടി​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും എ​ന്നു​ത​ന്നെ​യാ​ണ​ർ​ത്ഥം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സം​ഭാ​വ​ന ന​ൽ​ക​ണം എ​ന്ന​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ  ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണു വ​ന്നി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​തി​ൽ അ​ണി​ചേ​ര​ണം. വീ​ണ്ടും കേ​ര​ള​ത്തി​ന്‍റെ ഐ​ക്യ​ശ​ക്തി വി​ളം​ബ​രം ചെ​യ്യാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.