ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ 5000 രൂ​പ; 10,000 രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ
Friday, April 3, 2020 9:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും 5000 രൂ​പ ന​ൽ​കും. ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3500 രൂ​പ ന​ൽ​കും. 10,000 രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 750 രൂ​പ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2500 രൂ​പ, ഓ​ട്ടോ റി​ക്ഷ, ട്രാ​ക്ട​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2000 രൂ​പ എ​ന്നി​ങ്ങ​നെ​യും സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശ്വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സാ​ന്പ​ത്തി​ക​ശേ​ഷി കു​റ​ഞ്ഞ വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ നി​ർ​ദ്ദേ​ശ​ങ്ങ​ൾ  സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലാ​ണ്.

പി​ന്നോ​ക്ക വി​ഭാ​ഗ കോ​ർ​പ്പ​റേ​ഷ​ൻ വാ​യ്പാ തി​രി​ച്ച​ട​വി​ന് മൂ​ന്നു​മാ​സം വ​രെ മൊ​റോ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്തി. മു​ട​ങ്ങു​ന്ന തി​രി​ച്ച​ട​വി​ന് അ​ധി​ക ചാ​ർ​ജ് ഒ​ഴി​വാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.