കൊ​റോ​ണ കു​റ​ഞ്ഞു; ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​ശു​പ​ത്രി​വി​ട്ടു
Friday, April 3, 2020 7:11 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന​യും നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ടു​ത​ൽ ന​ൽ​കി​യ​ത്.

വീ​ട്ടി​ൽ ര​ണ്ടാ​ഴ്ച ഐ​സ​ലേ​ഷ​നി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് തു​ട​രേ​ണ്ടി​വ​രും. കോ​ൺ‌​ഗ്ര​സ് നേ​താ​വാ​യ ഉ​സ്മാ​ൻ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​ത്.

ഐ​സ​ലേ​ഷ​ന്‍ ക​ഴി​ഞ്ഞാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​മെ​ന്ന് ഉ​സ്മാ​ന്‍ പ്ര​തി​ക​രി​ച്ചു. അ​തേ​സമയം​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം വേ​ദ​നി​പ്പി​ച്ചു. എ​ങ്കി​ലും പ​രി​ഭ​വ​മി​ല്ല. രോ​ഗ​മു​ണ്ടെ​ന്ന​റി​യാ​തെ​യാ​ണ് യാ​ത്ര ചെ​യ്തെ​ന്നും ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.