പ്ര​ധാ​ൻ ഷോ​മാ​ൻ; പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ർ
Friday, April 3, 2020 11:37 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ർ എം​പി രം​ഗ​ത്ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടു​ക​ളി​ല്‍ ദീ​പം തെ​ളി​യി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ശ​ശി ത​രൂ​ർ അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​ധാ​ന ഷോ​മാ​നെ കേ​ട്ടു​വെ​ന്ന് ശ​ശി ത​രൂ​ർ ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​ദി​യു​ടെ സ​ന്ദേ​ശ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യും ദു​രി​ത​ങ്ങ​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച് ഒ​ന്നു​മി​ല്ല. ഭാ​വി​യെ കു​റി​ച്ച് ഒ​രു കാ​ഴ്ച​പ്പാ​ടു​മി​ല്ലെ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.