കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലായിരു​ന്ന ക​വ​ർ​ച്ചാ​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി
Friday, April 3, 2020 2:17 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉത്തർപ്രദേശ് സ്വദേശി കണ്ണൂർ സെൻട്രൽ ജയിൽ ചാടി. നി​ര​വ​ധി ക​വ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​തി​യാ​യ ആ​മി​ർ​പൂ​ർ സി​ത്ത​ലോ​ഗി​ലെ അ​ജ​യ് ബാബു(21)വാ​ണ് ജ​യി​ൽ ചാ​ടി​യ​ത്.

കഴിഞ്ഞ രാ​ത്രി​യാ​യി​രി​ക്കാം ജ​യി​ൽ ചാ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പുലർച്ചെയാണ് സം​ഭ​വം ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. മാ​ർ​ച്ച് 23ന് ​കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ കാ​ന​റ ബാ​ങ്കി​ൽ ഇയാൾ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25ന് ​കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നി​ന്നും വ​ന്ന​തുകൊ​ണ്ട് ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. രാവിലെ ത​ട​വു​കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജ​യ് ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ടി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തിപ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ജ​യി​ലി​ലെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​യാ​ൾ ചാ​ടി​പോ​കു​ന്ന​ത് സി​സിടി വി ദൃ​ശ്യ​ത്തി​ൽ വ്യ​ക്ത​മാ​ണ്. ലോ​ക്ക്ഡൗ​ൺ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങാ​ത്ത​തു കാ​ര​ണം പ്ര​തി ദൂ​രെ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.