ലോക്ക്ഡൗൺ; നാ​ഗ്പു​രി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യു​വാ​വ് മ​രി​ച്ചു
Friday, April 3, 2020 9:20 AM IST
ഹൈ​ദ​രാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​തി​നെ തു​ട​ര്‍​ന്ന് നാ​ഗ്പുരി​ല്‍ നി​ന്നും സ്വ​ദേ​ശ​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യു​വാ​വ് മ​രി​ച്ചു. നാ​മ​ക്ക​ല്‍ സ്വ​ദേ​ശി ലോ​ഗേ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണി (23) ആ​ണ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. 500 കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന ഇ​യാ​ള്‍ സെ​ക്ക​ന്ദ​രാ​ബാ​ദി​ല്‍ വി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജോ​ലി​യും താ​മ​സ​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ 26 അം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു ലോ​ഗേ​ഷ്. "മൂ​ന്ന് ദി​വ​സ​മാ​യി ഞ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളാ​ണ് ഞ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​ര്‍ ഞ​ങ്ങ​ളെ സ​ഹാ​യി​ച്ചി​രു​ന്നു. പ​ക്ഷെ ഞ​ങ്ങ​ളെ സ​ഹാ​യി​ച്ചെ​ന്ന കാ​ര​ണ​ത്താ​ല്‍ പോ​ലീ​സ് അ​വ​രെ മ​ര്‍​ദ്ദി​ച്ചു'. ലോ​ഗേ​ഷി​നൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സ​ത്യ എ​ന്ന​യാ​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.