കോ​വി​ഡ് അ​ല്ല കാ​ര​ണം; പ​നി ബാ​ധി​ച്ച് മ​രി​ച്ച ബാ​ലി​ക​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Thursday, April 2, 2020 8:03 PM IST
ഇ​രി​ട്ടി: ക​ഴി​ഞ്ഞ​ദി​വ​സം പ​നി​ബാ​ധി​ച്ചു മ​രി​ച്ച അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്പ​ള്ളി ഇ​ട​വേ​ലി​യി​ൽ കും​ഭ​ത്തി​ൽ ര​ഞ്ജി​ത്ത്-​സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന (അ​ഞ്ച്) പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു.

പ​നി ബാ​ധി​ച്ചു ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ജ​ന​യെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്നാ​ണു രോ​ഗ​ബാ​ധി​ത​യാ​യ​ത്.

പി​ന്നീ​ട് കോ​വി​ഡ് സം​ശ​യ​ത്തി​ൽ കു​ട്ടി​യു​ടെ സ്ര​വം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി സം​സ്ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.