ഇ​സ്ര​യേ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു കോ​വി​ഡ്; മൊ​സാ​ദ് ത​ല​വ​നും നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, April 2, 2020 8:01 PM IST
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. യാ​ക്കോ​വ് ലി​റ്റ്സ്മാ​നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഭേ​ദ​മാ​ണെ​ന്നും നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​ദ്ദേ​ഹ​വു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ബ​ന്ധ​പ്പെ​ട്ട ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും സ​മൂ​ഹ സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റി. ഉ​പ​ദേ​ശ​ക​രി​ലൊ​രാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി നേ​ര​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ ദേ​ശീ​യ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ മൊ​സാ​ദ് മേ​ധാ​വി യോ​സെ കോ​ഹ​നും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണു സൂ​ച​ന. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്ര​യേ​ലി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.