1.07 ല​ക്ഷം ഐ​സോ​ലേ​ഷ​ൻ കിടക്കകൾക്കുള്ള സം​വി​ധാ​നം ഒ​രു​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്
Thursday, April 2, 2020 8:09 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ചി​കി​ത്സ​യ്ക്കു വി​പു​ല​മാ​യ സം​വി​ധാ​നം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​ന​ത്താ​കെ 1,07,928 ഐ​സൊ​ലേ​ഷ​ൻ കിടക്കകൾക്കുള്ള സൗ​ക​ര്യ​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തി​ല്‍ ബാ​ത്ത്റൂം സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ 77,098 കിടക്കകൾ സ​ജ്ജ​മാ​ക്കി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്ഥ​ല​സൗ​ക​ര്യം ക​ണ്ടെ​ത്തി​യ​തി​ല്‍ ഇ​നി 30,830 കിടക്കക​ളാ​ണു ത​യാ​റാ​ക്കാ​നു​ള്ള​ത്. ഏ​പ്രി​ല്‍ അ​ഞ്ചി​നു​ള്ളി​ല്‍ ഇ​വ പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​ക്കും. ഇ​തോ​ടെ കിടക്കകൾ 1,07,928 ആ​കും. ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ മ​റ്റു വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യോ​ടെ അ​വ​രു​ടെ കെ​ട്ടി​ട​ങ്ങ​ളും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​ക്കു​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.