സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​വ​രു​ന്ന​വ​ർ​ക്ക് 28 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഐ​സൊ​ലേ​ഷ​ൻ
Thursday, April 2, 2020 7:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​വ​രു​ന്ന​വ​ർ 28 ദി​വ​സ​ത്തെ നി​ർ​ബ​ന്ധ​മാ​യി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക​ത്താ​ക​മാ​നം കൊ​റോ​ണ വൈ​റ​സ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മു​ടെ നാ​ട്ടി​ലെ ജാ​ഗ്ര​ത ഇ​നി​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 24 വ​രെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നോ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നോ വ​ന്ന​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും 28 ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്ക​ണം. അ​ത്ത​ര​ക്കാ​ർ ദി​ശാ ന​ന്പ​റി​ലേ​ക്ക് വി​ളി​ക്കു​ക​യും എ​ന്തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യും വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പു​റ​ത്തു​നി​ന്നു വ​ന്ന​വ​ർ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. സ​മൂ​ഹ വ്യാ​പ​നം ത​ട​യ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ഴി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.