ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ന്നൊ​രു​ക്ക​ങ്ങ​ൾ കൂ​ടാ​തെ; വി​മ​ർ​ശി​ച്ച് സോ​ണി​യ
Thursday, April 2, 2020 7:00 PM IST
ന്യൂ​ഡ​ൽ​ഹി: മു​ന്നൊ​രു​ക്ക​ങ്ങ​ൾ കൂ​ടാ​തെ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ.

ഏ​റ്റ​വും പാ​വ​പ്പെ​ട്ട​വ​രും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​ണ് ഈ ​മ​ഹാ​മാ​രി​യി​ൽ വ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ല​ക്ഷ​ണ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ ഇ​ങ്ങ​നെ 100 കി​ലോ​മീ​റ്റ​ർ ദൂ​ര​മൊ​ക്കെ ന​ട​ക്കു​ന്ന അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. വി​ശ്വ​സ​നീ​യ​മാ​യ ടെ​സ്റ്റു​ക​ൾ വ്യാ​പി​പ്പി​ക്കു​ക എ​ന്ന​ത​ല്ലാ​തെ കൊ​റോ​ണയെ നേ​രി​ടാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി കീ​ട​നാ​ശി​നി​ക​ളും രാ​സ​വ​ള​വും മ​റ്റും ല​ഭ്യ​മാ​ക്ക​ണം. ഉ​ദാ​ര​മാ​യി വാ​യ്പ​ക​ൾ അ​നു​വ​ദി​ക്ക​ണം. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ വി​ല ഉ​റ​പ്പാ​ക്ക​ണം. അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ, കൊ​റോ​ണ​യു​ടെ സാ​ന്പ​ത്തി​ക​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​വ​രു​ടെ ഉ​പ​ജീ​വ​നം ത​ക​ർ​ക്കു​ന്ന ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി സ​ർ​ക്കാ​രി​നു​ണ്ടാ​ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി, മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.