സം​സ്ഥാ​ന​ത്ത് 21 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ഒ​ന്ന​ര​ല​ക്ഷം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, April 2, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി 21 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 286 ആ​യി. കൊ​ല്ല​ത്ത് 27 വ​യ​സു​ള്ള ഗ​ർ​ഭി​ണി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ന് കാ​സ​ർ​ഗോ​ഡ് എ​ട്ട് പേ​ർ​ക്കും ഇ​ടു​ക്കി​യി​ൽ അ​ഞ്ച് പേ​ർ​ക്കും കൊ​ല്ല​ത്ത് ര​ണ്ടു പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും വീ​ത​വു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് നി​ല​വി​ൽ‌ 256 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 145 പേ​ർ കൂ​ടി കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.

സം​സ്ഥാ​ന​ത്ത് ആ​കെ 1,65,934 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 643 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 200 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മ​ല​യാ​ളി​ക​ളാ​ണ്. ഏ​ഴു പേ​ർ വി​ദേ​ശി​ക​ളും. 26 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്നു​കി​ട്ടി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ർ നി​സാ​മു​ദ്ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​വ​രാ​ണ്. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ന് 28 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ നാ​ല് വി​ദേ​ശി​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.