പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍
Thursday, April 2, 2020 4:45 PM IST
ബംഗളൂരു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ നളിൻ കുമാർ കട്ടീൽ രംഗത്ത്. അ​തി​ര്‍​ത്തി തു​റ​ക്കി​ല്ലെ​ന്നും കേരളത്തിലെ രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം പി​ണ​റാ​യി കാ​സ​ര്‍​ഗോ​ട്ട് ഒ​രു​ക്ക​ണ​മെ​ന്നും ന​ളി​ന്‍ കു​മാ​ര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.

"സേ​വ് ക​ര്‍​ണാ​ട​ക ഫ്രം ​പി​ണ​റാ​യി' എ​ന്ന ഹാ​ഷ്ടാ​ഗി​ല്‍ ആ​ണ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്ത​ത്. കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേരളത്തിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബിജെപി അധ്യക്ഷൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

കർണാടകയുടെ നടപടി ചോദ്യം ചെയ്ത് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്തൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.