ധാ​രാ​വി​യി​ല്‍ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, April 2, 2020 2:31 PM IST
മും​ബൈ: ധാ​രാ​വി​യി​ല്‍ ചേ​രി പ്ര​ദേ​ശ​ത്ത് ര​ണ്ടാ​മ​ത്തെ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​വി​ടെ ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ മ​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ധാ​രാ​വി ബ​ലി​ഗാ​ന​ഗ​ര്‍ എ​സ്ആ​ര്‍​എ മേ​ഖ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന 56കാ​ര​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മും​ബൈ​യി​ലെ സ​യ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​ര​ണം സം​ഭ​വി​ച്ചു.

ഇ​ദ്ദേ​ഹ​ത്തെി​ന്‍റെ കു​ടും​ബ​ത്തി​ലു​ള്ള എ​ട്ട് പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടും പ്ര​ദേ​ശ​വും അ​ധി​കൃ​ത​ര്‍ അ​ട​ച്ച് മു​ദ്ര​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.