രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 50 ആ​യി
Thursday, April 2, 2020 10:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 12 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​ബി​ൽ പ​ത്മ​ശ്രീ ജേ​താ​വ് നി​ർ​മ​ൽ സിം​ഗും ഹ​രി​യാ​ന​യി​ൽ 67കാ​ര​നും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് 1,965 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 328 പേ​ർ​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ൻ​പ​ത് ല​ക്ഷം ക​ട​ന്നു. 47,000 പേ​രാ​ണ് ഇ​തി​നോ​ട​കം രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.