അ​മേ​രി​ക്ക​യ്ക്ക് മു​ന്നി​ലു​ള്ള​ത് വി​ഷ​മ​ക​ര​മാ​യ ദി​ന​ങ്ങ​ളെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Thursday, April 2, 2020 7:03 AM IST
വാ​ഷിം​ഗ്ട​ണ്‍: ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി അേ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​നു മു​ന്നി​ലു​ള്ള​ത് വി​ഷ​മ​ക​ര​മാ​യ ദി​ന​ങ്ങ​ളെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ക്ഷേ, ജ​ന​ങ്ങ​ൾ നി​രാ​ശ​പ്പെേ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ​യെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധ സം​ബ​ന്ധി​ച്ച ദൈ​നം​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ സു​സ​ജ്ജ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റു​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​വാ​ണെ​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ദം ട്രം​പ് ത​ള്ളി.

ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​യു​ടെ കൈ​വ​ശ്യം അ​ധി​ക​മാ​യു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ്റ​ലി. ചൈ​ന, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി വ​യ്ക്കു​ന്ന​തിേ​നേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് മൂ​ലം ഒ​രു ല​ക്ഷം മു​ത​ൽ 2.4 ല​ക്ഷം മ​ര​ണ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു വൈ​റ്റ്ഹൈ​സ് വൃ​ത്ത​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.