അ​മേ​രി​ക്ക​യ്ക്ക് സ​ഹാ​യ​വു​മാ​യി റ​ഷ്യ​ൻ വി​മാ​ന​മെ​ത്തി; പ്ര​തി​രോ​ധ കി​റ്റു​ക​ൾ കൈ​മാ​റി
Thursday, April 2, 2020 4:59 AM IST
വാ​ഷിം​ഗ്ട​ണ്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന അ​മേ​രി​ക്ക​യ്ക്ക് സ​ഹാ​യ​വു​മാ​യി റ​ഷ്യ. ആ​രോ​ഗ്യ രം​ഗ​ത്തെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​മാ​യി റ​ഷ്യ​ൻ വി​മാ​നം അ​മേ​രി​ക്ക​യി​ലെ​ത്തി.

റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​ന്‍റ​നോ​വ് എ​എ​ൻ24 എ​ന്ന വി​മാ​ന​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വേ​ണ്ട പ്ര​തി​രോ​ധ കി​റ്റു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളു​മാ​യി അമേ​രി​ക്ക​യി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്.

ന്യൂ​യോ​ർ​ക്കി​ലൈ ജ​ഐ​ഫ്കെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​നം സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ ശേ​ഷം മ​ട​ങ്ങി. നി​ല​വി​ൽ അമേ​രി​ക്ക​യാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ 2,11,408 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

അ​മേ​രി​ക്ക​യി​ലെ മ​ര​ണ സം​ഖ്യ 4,718 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 6,65 പേ​രാ​ണ് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. 227 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

അ​ടു​ത്ത ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.