അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ്; വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, April 1, 2020 1:34 PM IST
അമ്പലപ്പുഴ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പോ​കു​വാ​ൻ ട്രെ​യി​ൻ ഉ​ണ്ടെ​ന്ന് വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ​യ്ക്ക് അ​ടു​ത്ത് വ​ള​ഞ്ഞ​വ​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇമ്രാനെ(30)​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ന്ദേ​ശം ല​ഭി​ച്ച തൊ​ഴി​ലാ​ളി​ക​ൾ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ ഫോ​ൺ ന​മ്പ​ർ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ സി.​ഐ. ടി. ​മ​നോ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.