കോവിഡില്ലാതെ ഐസൊലേഷൻ വാർഡിൽ; "അഞ്ചംഗ കുടുംബത്തെ' വലയിട്ടു പിടിച്ചു
Wednesday, April 1, 2020 1:34 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് 19 ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ താ​വ​ള​മ​ടി​ച്ച പൂ​ച്ചക്കുടും​ബ​ത്തെ വ​ല​യി​ട്ടു പി​ടി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ എ​ബി​സി കേ​ന്ദ്ര​ത്തി​ലാ​ക്കി.

കോ​വി​ഡ് രോ​ഗി​ക​ളെ പാ​ര്‍​പ്പി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പൂ​ച്ച​ക​ള്‍ അ​ല​ഞ്ഞു​ ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യങ്ങൾ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്മാ​രാ​യ ഡോ. ​ഫാ​ബി​ന്‍ പൈ​ലി, ഡോ. ​അ​ശ്വി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്ത്രം ധ​രി​ച്ച് പ​ട്ടി​പി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൂ​ച്ച​ക​ളെ വ​ല​യി​ട്ടു പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് ക​ണ്ട​ന്‍ പൂ​ച്ച​ക​ളും ഒ​രു ച​ക്കി​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ഐസൊലേഷൻ വാർഡുകളിൽ കറങ്ങി നടന്നിരുന്നത്. ഇ​വ​യെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

എ​ബി​സി കേ​ന്ദ്ര​ത്തി​ലെ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ പ​ട്ടി​പി​ടു​ത്ത​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ ഇ​വ​യ്ക്ക് പാ​ലും മ​റ്റു ഭ​ക്ഷ​ണ​വും ന​ല്കി ഏ​താ​നും നാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. മൃ​ഗ​ങ്ങ​ളി​ലൂ​ടെ രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​റി​വെ​ങ്കി​ലും കോ​വി​ഡ് രോ​ഗ​ഭീ​തി അ​ക​ന്ന​തി​നു ശേ​ഷം മാ​ത്രം ഇ​വ​യെ തു​റ​ന്നു​വി​ട്ടാ​ല്‍ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം.

എബിസി ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​ശ്രാ​വ​ണ്‍, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ബി.ശി​വ നാ​യ​ക് എ​ന്നി​വ​ര്‍ ലോ​ക്ഡൗ​ണി​ല്‍ മം​ഗ​ളൂ​രു​വി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.