മേ​ള​പ്ര​മാ​ണി ച​ക്കം​കു​ളം അ​പ്പു​കു​ട്ട​ന്‍ മാ​രാ​ര്‍ അ​ന്ത​രി​ച്ചു
Wednesday, April 1, 2020 12:21 PM IST
തൃ​ശൂ​ര്‍: മേ​ള​പ്ര​മാ​ണി ച​ക്കം​കു​ളം അ​പ്പു​കു​ട്ട​ന്‍ മാ​രാ​ര്‍ (91) അ​ന്ത​രി​ച്ചു. ത​ലോ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ത​ലോ​ര്‍ ച​ക്കം​കു​ള​ങ്ങ​ര മാ​രാ​ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തി. ച​ക്കം​കു​ളം അ​പ്പു​മാ​രാ​രു​ടെ സ​ഹോ​ദ​ര​നാ​ണ്. പെ​രു​വ​നം ആ​റാ​ട്ടു​പു​ഴ പൂ​രം, തൃ​ശൂ​ര്‍ പൂ​ര​ത്തി​നു​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ച​ക്കം​കു​ളം ശാ​സ്താ​വി​ന്‍റെ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ടി​യ​ന്ത​ര​ക്കാ​ര​നാ​യി​രു​ന്നു. ച​ക്കം​കു​ള​ങ്ങ​ര മാ​രാ​ത്ത് കു​ഞ്ഞു​കു​ട്ടി മാ​ര​സ്യാ​രു​ടേ​യും പ​ണ്ടാ​ര​ത്തി​ല്‍ മാ​രാ​ത്ത് നാ​രാ​യ​ണ മാ​രാ​രു​ടേ​യും മ​ക​നാ​ണ്.

അ​ച്ഛ​ന്‍ പ​ണ്ടാ​ര​ത്തി​ല്‍ നാ​രാ​യ​ണ മാ​രാ​രി​ല്‍​നി​ന്നാ​ണ് വാ​ദ്യ​ക​ല​യു​ടെ ആ​ദ്യ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യ​ത്. പി​ന്നീ​ട് അ​മ്മാ​വ​നി​ല്‍​നി​ന്നും ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ന്‍ ച​ക്കം​കു​ളം അ​പ്പു​മാ​രാ​രി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം നേ​ടി.

ഉ​ത്സ​വ വേ​ദി​ക​ളി​ല്‍ ച​ക്കം​കു​ളം സ​ഹോ​ദ​ര​ന്‍​മാ​രു​ടെ മേ​ള​മു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ മേ​ളാ​സ്വാ​ദ​ക​രു​ടെ ഒ​ഴു​ക്കി​ന്‍റെ കാ​ല​മു​ണ്ടാ​യി​രു​ന്നു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ത​ലോ​ര്‍ ച​ക്കം​കു​ള​ങ്ങ​ര മാ​രാ​ത്ത് വീ​ട്ടി​ല്‍ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.