സെ​ർ​ബി​യ​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി; കേ​ന്ദ്ര​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്
Wednesday, April 1, 2020 12:08 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ർ​ബി​യ​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​മ്പോ​ൾ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്താ​ണ് ഈ ​രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​യ​ണം. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മം മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 90 ട​ണ്‍ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സെ​ർ​ബി​യ​യി​ലേ​ക്ക് ക​യ​റ്റു​മ​തി​ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ത​ങ്ങ​ൾ ബു​ദ്ധി​ശൂ​ന്യ​രാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും മ​നീ​ഷ് തി​വാ​രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് മെ​ഡി​ക്ക​ൽ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​മു​ണ്ടാ​കി​ല്ലെ​ന്നും ദ​ക്ഷി​ണ കൊ​റി​യ, തു​ർ​ക്കി, വി​യ​റ്റ്നാം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വ ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.