ര​ണ്ടാ​ഴ്ച വേ​ദ​നാ​ജ​ന​കം; അ​മേ​രി​ക്ക​യി​ൽ ര​ണ്ട​ര​ല​ക്ഷം ആ​ളു​ക​ളെ​ങ്കി​ലും മ​രി​ക്കു​മെ​ന്ന് ട്രം​പ്
Wednesday, April 1, 2020 11:02 AM IST
വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ര​ണ്ട​ര​ല​ക്ഷം ആ​ളു​ക​ളെ​ങ്കി​ലും മ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ടു​ത്ത ര​ണ്ടാ​ഴ്ച ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൈ​നം​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഈ ​ര​ണ്ടാ​ഴ്ച ഏ​റ്റ​വും മോ​ശ​മാ​കും. ചി​ല​പ്പോ​ൾ‌ ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധ​മു​ള്ള ഈ ​മോ​ശം അ​വ​സ്ഥ മൂ​ന്നാ​ഴ്ച​വ​രെ നീ​ണ്ടേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് മൂ​ലം ഒരു ലക്ഷം മു​ത​ൽ 2.4 ലക്ഷം മ​ര​ണ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു വൈ​റ്റ്ഹൈ​സ് വൃ​ത്ത​ങ്ങ​ൾ‌ ക​ണ​ക്കാ​ക്കു​ന്നു. ഓ​രോ അ​മേ​രി​ക്ക​ക്കാ​ര​നും വ​രാ​നി​രി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ദി​വ​സ​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര​ക​ൾ‌ ഒ​ഴി​വാ​ക്കാ​നും റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ പോ​ക​രു​തെ​ന്നും വീ​ട്ടി​ലി​രി​ക്കാ​നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 865 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യു​മ​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,889 ആ​യി. ഇ​തി​നി​ടെ മ​ര​ണ സം​ഖ്യ​യി​ൽ ചൈ​ന​യെ അ​മേ​രി​ക്ക പി​ന്നി​ടു​ക​യും ചെ​യ്തു.

രോ​ഗം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ചൈ​ന​യി​ൽ ഇ​തു​വ​രെ 3,305 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​റ്റ​ലി​യും സ്പെ​യി​നു​മാ​ണ് അ​മേ​രി​ക്ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ൾ. ഇ​റ്റ​ലി​യി​ൽ 12,428 പേ​രും സ്പെ​യി​നി​ൽ 8,464 പേ​രും ഇതുവരെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.