അ​മേ​രി​ക്ക ഫ​സ്റ്റ്..! കോ​വി​ഡ് മ​ര​ണ​ത്തി​ൽ ചൈ​ന​യെ പി​ന്ത​ള്ളി യുഎസ്
Wednesday, April 1, 2020 7:50 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യെ പി​ടി​ച്ചു​ല​ച്ച് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) മ​ര​ണ​താ​ണ്ഡ​വ​മാ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 865 പേ​ർ മ​രി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യു​മ​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,889 ആ​യി.

ഇ​തി​നി​ടെ മ​ര​ണ സം​ഖ്യ​യി​ൽ ചൈ​ന​യെ അ​മേ​രി​ക്ക പി​ന്നി​ടു​ക​യും ചെ​യ്തു. രോ​ഗം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ചൈ​ന​യി​ൽ ഇ​തു​വ​രെ 3,305 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​റ്റ​ലി​യും സ്പെ​യി​നു​മാ​ണ് അ​മേ​രി​ക്ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ൾ. ഇ​റ്റ​ലി​യി​ൽ 12,428 പേ​രും സ്പെ​യി​നി​ൽ 8,464 പേ​രും മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച 24,736 കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 188,524 ആ​യി. ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കൂ​മോ​യു​ടെ സ​ഹോ​ദ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സി​എ​ൻ​എ​ൻ ചാ​ന​ൽ അ​വ​താ​ര​ക​ൻ കൂ​ടി​യാ​യ ക്രി​സ് കൂ​മോ​യ്ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള അ​ദ്ദേ​ഹം സ്വ​യം ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

പ്രൈം​ടൈം ഷോ ​സ്വ​ന്തം ബേ​സ്മെ​ന്‍റി​ലി​രു​ന്നു ചെ​യ്യു​മെ​ന്നു 49 വ​യ​സു​കാ​ര​നാ​യ കൂ​മോ ട്വീ​റ്റ് ചെ​യ്തു. അ​ടു​ത്തി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​ലൂ​ടെ​യാ​ണ് ത​നി​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്. ഭാ​ര്യ ക്രി​സ്റ്റീ​ന​യ്ക്കും കു​ട്ടി​ക​ൾ​ക്കും രോ​ഗം പ​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും കൂ​മോ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ കൊ​റോ​ണ വ്യാ​പ​ന കേ​ന്ദ്ര​മാ​യ ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ന​ലെ മാ​ത്രം 8,658 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 208 പേ​ർ ഇ​ന്ന​ലെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ആ​കെ 1,550 പേ​രാ​ണ് ന്യൂ​യോ​ർ​ക്കി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 75,983 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.