കോ​വി​ഡ് മ​ര​ണം നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്; രോ​ഗ​ബാ​ധി​ത​ർ എ​ട്ടു ല​ക്ഷം പി​ന്നി​ട്ടു
Tuesday, March 31, 2020 8:40 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്. ഒ​ടു​വി​ലെ ക​ണ​ക്കു​പ്ര​കാ​രം 39,469 ആ​ളു​ക​ളാ​ണ് മ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വേ​ൾ​ഡോ​മീ​റ്റ​ർ പ​റ​യു​ന്നു. എ​ട്ടു ല​ക്ഷ​ത്തി​ൽ അ​ധി​കം (8,05,377) ആ​ളു​ക​ൾ​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 1.72 ല​ക്ഷം പേ​ർ കോ​വി​ഡി​ൽ​നി​ന്നു രോ​ഗ​മു​ക്തി നേ​ടി.

11,591 ആ​ളു​ക​ൾ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് മ​ര​ണ​ക്ക​ണ​ക്കി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. സ്പെ​യി​ൻ (8,189) ര​ണ്ടാ​മ​തും ചൈ​ന (3,305) മൂ​ന്നാ​മ​തും നി​ൽ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ- 1.64 ല​ക്ഷം ആ​ളു​ക​ൾ. ഇ​വി​ടെ പു​തു​താ​യി രോ​ഗി​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ക​യാ​ണ് എ​ന്ന​ത് സാ​ഹ​ച​ര്യ​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ന്നു. 3163 ആ​ളു​ക​ളാ​ണ് ഇ​വി​ടെ മ​രി​ച്ചി​രി​ക്കു​ന്ന​ത്.

സ്പെ​യി​നി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച 6461 പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 94,417 ആ​യി. ചൊ​വ്വാ​ഴ്ച 473 ആ​ളു​ക​ളാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഇ​റ്റ​ലി​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു.

ജ​ർ​മ​നി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 68,000-ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ താ​ര​ത​മ്യേ​ന മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. 682 പേ​രാ​ണ് ജ​ർ​മ​നി​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്. ബ്രി​ട്ട​നി​ൽ ചൊ​വ്വാ​ഴ്ച 400 ആ​ളു​ക​ൾ മ​രി​ച്ചെ​ന്നും ആ​കെ മ​ര​ണം 1808 ആ​യെ​ന്നും വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ഫ്രാ​ൻ​സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്സ്, തു​ർ​ക്കി, ഓ​സ്ട്രി​യ, കാ​ന​ഡ, പോ​ർ​ച്ചു​ഗ​ൽ, ഇ​സ്ര​യേ​ൽ, നോ​ർ​വേ, ഓ​സ്ട്രേ​ലി​യ, സ്വീ​ഡ​ൻ, ഡെ​ൻ​മാ​ർ​ക്ക്, റ​ഷ്യ, മ​ഷേ​ല്യ, ചി​ലി, ഫി​ലി​പ്പൈ​ൻ​സ്, പോ​ള​ണ്ട്, റൊ​മേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 1251 ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 32 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു. ചൊ​വ്വാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​തെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡി​ന്‍റെ തീ​വ്ര​ത കൂ​ടു​ത​ലാ​ണ്. 1865 പേ​ർ​ക്ക് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മ​ര​ണം 25-ൽ ​ഒ​തു​ക്കാ​ൻ പാ​ക്കി​സ്ഥാ​നു സാ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.