വി​പ​ണി​യി​ലെ കൊ​ള്ള​യ​ടി പി​ടി​ക്കാ​ൻ വി​ജി​ല​ൻ​സ്; വി​ല വ​ർ​ധ​ന​വി​നെ​തി​രേ ന​ട​പ​ടി
Tuesday, March 31, 2020 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തു സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്നെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക്കു വി​ജി​ല​ൻ​സി​നെ കൂ​ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ന​ല്ല പു​രോ​ഗ​തി​യു​ണ്ട്. ട്ര​ക്കു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ന​ല്ല വ​ർ​ധ​ന​വു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ചി​ല​ർ മ​ടി കാ​ണി​ക്കു​ന്നു​ണ്ട്. അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കും. സാ​ധ​ന​വി​ത​ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.