പോത്തൻകോട് കോവിഡ് മരണം; സമ്പർക്കക്കാരെ ക്രൈംബ്രാഞ്ച് കണ്ടെത്തും
Tuesday, March 31, 2020 4:01 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്- 19 ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ഒ​രാ​ൾ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​രി​ച്ച ആ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രും അ​ക്കാ​ര്യം സ്വ​മേ​ധ​യാ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ അ​റി​യി​ക്ക​ണെ​മെ​ന്ന് ഡി​ജി​പി അ​ഭ്യ​ർ​ഥി​ച്ചു.

പോ​ത്ത​ൻ​കോ​ട് മ​രി​ച്ച റി​ട്ട എ​എ​സ്ഐ അ​ബ്ദു​ൾ അ​സീ​സ് വി​ദേ​ശ​ത്ത് പോ​കു​ക​യോ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ൽ എ​വി​ടെ നി​ന്നാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​താ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ കു​ഴ​യ്ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​യാ​ൾ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും ക​ല്യാ​ണ​ത്തി​ലും ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. ഇ​തോ​ടെ​യാ​ണ് സ​മ്പ​ർ​ക്ക​ക്കാ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.