പോ​ത്ത​ൻ​കോ​ട് മ​ര​ണം: സം​ശ​യി​ക്കു​ന്ന​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ക​ട​കം​പ​ള്ളി
Tuesday, March 31, 2020 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട്ട് കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് വാ​വ​റ​യ​ന്പ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (68) മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ത്ത​ൻ​കോ​ട് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് ബാ​ധ എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രി​ൽ നി​ന്നെ​ങ്കി​ലും പ​ക​ർ​ന്ന​താ​കാ​മെ​ന്നാ​ണ് സം​ശ​യം. ചി​ല ആ​ളു​ക​ളെ സം​ശ​യി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​ബ്ദു​ൾ അ​സീ​സു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രി​ച്ച​യാ​ൾ മ​ഞ്ഞ​മ​ല എ​ൽ​പി​എ​സി​ലെ പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലും അ​യി​രൂ​പ്പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ചി​ട്ടി ലേ​ല​ത്തി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.