ശ​ക്തി​മാ​നും തി​രി​ച്ചു​വ​രു​ന്നു; പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കൂ​വെ​ന്ന് മു​കേ​ഷ് ഖ​ന്ന
Tuesday, March 31, 2020 4:58 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും പു​നഃ​സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ 90ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ശ​ക്തി​മാ​നും ദൂ​ര​ദ​ർ​ശ​നി​ൽ തി​രി​ച്ചെ​ത്തു​ന്നു. ‘ശ​ക്തി​മാ​ൻ’ സീ​രി​യ​ൽ പ​ര​മ്പ​ര പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന വി​വ​രം ശ​ക്തി​മാ​നാ​യി വേ​ഷ​മി​ട്ട മു​കേ​ഷ് ഖ​ന്ന​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 130 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഒ​രു​മി​ച്ച് ദൂ​ര​ദ​ർ​ശ​നി​ൽ ശ​ക്തി​മാ​ൻ കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കൂ.- ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യി​ല്‍ മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ ഹി​റ്റ് സീ​രി​യ​ലു​ക​ൾ ദൂ​ര​ദ​ർ​ശ​ൻ പു​നഃ​സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നാ​രം​ഭി​ച്ച​ത്. പ​ഴ​യ ടെ​ലി​സീ​രി​യ​ലു​ക​ള്‍ വീ​ണ്ടും കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ജ​ന​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച് പു​രാ​ണ സീ​രി​യ​ലു​ക​ളാ​യ രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം എ​ന്നി​വ പു​നഃ​പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ശ​ക്തി​മാ​നും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്.

1997 മു​ത​ൽ 2005 വ​രെ​യാ​യി​രു​ന്നു ഡി​ഡി1​ൽ ശ​ക്തി​മാ​ൻ പ​ര​മ്പ​ര സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന​ത്. ‘ആ​ജ് കി ​ആ​വാ​സ്’ പ​ത്ര​ത്തി​ന്‍റെ ഫൊ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന ‘പ​ണ്ഡി​റ്റ് ഗം​ഗാ​ധ​ർ വി​ദ്യാ​ധ​ർ മാ​യാ​ധ​ർ ഓം​കാ​ർ​നാ​ഥ് ശാ​സ്ത്രി' എ​ന്നാ​ണ് പ​ര​മ്പ​ര​യി​ൽ ശ​ക്തി​മാ​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. മ​ല​യാ​ളം അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കും ശ​ക്ത​മാ​ൻ മൊ​ഴി​മാ​റ്റം ചെ​യ്തി​രു​ന്നു.

2011ൽ ​ശ​ക്തി​മാ​ന്‍റെ അ​നി​മേ​ഷ​നും 2013ൽ ​ഹ​മാ​ര ഹീ​റോ ശ​ക്തി​മാ​ൻ എ​ന്ന​പേ​രി​ലൊ​രു ടെ​ലി​വി​ഷ​ൻ സീ​രി​യ​ലും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.